ശക്തമായ ഇടിമിന്നലില്‍ കൊയിലാണ്ടിയില്‍ വിവിധ ഇടങ്ങളില്‍ നാശനഷ്ടം
കൊയിലാണ്ടി: ശക്തമായ ഇടി മിന്നലില്‍ തിരുവങ്ങൂര്‍ സൈരിയുടെ പ്രവര്‍ത്തകനും തിരവങ്ങൂര്‍ പാട്ടരങ്ങിലെ ഗായകനും ഓട്ടോ ഡ്രൈവറുമായ ടി ബാബുവിന്റെ ചേമഞ്ചേരിയിലെ വീടിന്റെ മീറ്റര്‍ തകരുകയും കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നുവീഴുകയും ചെയ്തു. ഈ സമയം വീട്ടില്‍ ഭാര്യയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. മീറ്റര്‍ ചുവരില്‍ നിന്നും തെറിച്ച് നില്‍ക്കുന്ന നിലയിലാണ്. സ്ലാബിന്റെ ചെറിയൊരു ഭാഗം പൊട്ടിവീണിട്ടുണ്ട്. വില്ലേജ് അധികൃരെയും കെ.എസ്.ഇ.ബി അധികൃതരെയും വിവരം അറിയിച്ചു
പയ്യോളി പേരാമ്പ്ര റോഡില്‍ ഡ്രീംസില്‍ ഫൈസല്‍ (സൂപ്പര്‍ മെഡിക്കല്‍സ്)ന്റെ വീട്ടിലും ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായി.ഇന്നലെ രാത്രി 9 ഓടെയായിരുന്നു സംഭവം. ഫൈസലിന്റെ വീട്ടില്‍ വയറിങ്ങ് ഭാഗികമായി നശിച്ചു. സ്വിച്ചുകള്‍ പലതും പൊട്ടിത്തെറിച്ചു. ഒന്നാം നിലയുടെ മേല്‍ക്കൂരയില്‍ വിള്ളലുകള്‍ വീണു. മുകള്‍ ഭാഗത്തെ ഓടുകള്‍ തകര്‍ന്നു. നാല് സീലിങ്ങ് ഫാനുകള്‍, എല്‍ ഇ ഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജര്‍, വൈഫൈ, ഇന്‍വേര്‍ട്ടര്‍ എന്നിവയാണ് നശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ വിവരമറിയിച്ചിട്ടുണ്ട്.
മേപ്പയ്യൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലും ഇടിമിന്നലില്‍ കനത്ത നാശം. കുങ്കച്ചന്‍ കണ്ടി നാരായണന്റെ ‘ നയന ‘ വീടിന് ഇടിമിന്നലില്‍ അപകടം സംഭവിച്ചത്. വീട്ടുകാര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ജനല്‍ പൊട്ടി തകര്‍ന്നു, ചുമരിന് ഇടിമിന്നലില്‍ വിള്ളല്‍ ഉണ്ടായി, വൈദ്യുതി ഉപകരണങ്ങളും ‘ വീടിന്റെ വയറിങ്ങും തകര്‍ന്നിട്ടുണ്ട്.