സേവന തല്പരരായ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മേപ്പയ്യൂര്‍ സേവാഭാരതി സേവാസംഗമം നടത്തി

മേപ്പയ്യൂര്‍ : ദേശീയ സേവാഭാരതി മേപ്പയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സേവന തല്പരരായ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സേവാ സംഗമം നടന്നു. ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എം മോഹനന്‍ ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി പ്രബോധ് കുമാര്‍ മുഖ്യഭാഷണം നടത്തി.

മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോഴാണ് നാം നമ്മുടെ ജീവിത ലക്ഷ്യം കൈവരിക്കുന്നതെന്നും, എല്ലാം ഉണ്ടായിട്ടും ഒന്നും വേണ്ട എന്ന് തീരുമാനിച്ച സന്യാസി പരമ്പരകളുടെ നാടാണ് ഭാരതം എന്നും ആ പിന്‍തലമുറക്കാരുടെ സേവന മുഖമാണ് ഇന്നത്തെ സേവാഭാരതി എന്നും അദ്ദേഹം സംഗമസന്ദേശത്തില്‍ സൂചിപ്പിച്ചു. യോഗത്തില്‍ ഗംഗാധരന്‍ ടി കെ അധ്യക്ഷത വഹിച്ചു. തേജു കരുണന്‍, പ്രമോദ് നാരായണന്‍, അശോകന്‍ വി സി, സുരേഷ് മാതൃകൃപ, രാജീവന്‍ ആ യടത്തില്‍, വി. രാജഗോപാലന്‍., നാരായണന്‍ കുലുപ്പ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!