സി എച്ച് സെന്റര്‍ കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ് നടത്തി

കൊയിലാണ്ടി:സി എച്ച് സെന്ററിന്റെ സ്ഥാപകദിന ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി സി എച്ച് സെന്ററുമായി സഹകരിച്ച് സൗജന്യ കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ വി വിനോദ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സി എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി വി പി ഇബ്രാഹിംകുട്ടി അധ്യക്ഷനായി.

ക്യാമ്പിനോട് അനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ ക്ലാസിന് ഹുസൈന്‍ ചെറുതുരുത്തി നേതൃത്വം നല്‍കി. പരിപാടിയോട് അനുബന്ധിച്ച് കൊയിലാണ്ടിയിലെ സീനിയര്‍ ഡോക്ടര്‍മാരായ ഡോ.ഇ സുകുമാരന്‍,ഡോ.കെ ഗോപിനാഥ്, ഡോ.എം ഭാസ്‌കരന്‍, ഡോ.ശുഭ സൗമേന്ദ്രനാഥ് എന്നിവരെ ആദരിച്ചു.

കോഴിക്കോട് സി എച്ച് സെന്റര്‍ ജനറല്‍ മാനേജര്‍ അബ്ദുറഹ്‌മാന്‍,ബപ്പന്‍കുട്ടി നടുവണ്ണൂര്‍,ടി അഷറഫ്,സിപി അലി,സമദ് നടേരി,കല്ലില്‍ ഇമ്പിച്ചു മമ്മു ഹാജി,കെ എം നജീബ്, ഫാസില്‍ നടേരി,അന്‍വര്‍ ഈഞ്ചേരി, ബാസിത്ത് മിന്നത്ത്, വി വി നൗഫല്‍, അന്‍വര്‍ വലിയ മങ്ങാട്, എ എം ഹംസ, ലത്തീഫ് കവലാട്, ആലിക്കോയ ചേമഞ്ചേരി, അബ്ദുറഹ്‌മാന്‍ വര്‍ദ്, അന്‍വര്‍ ഇയഞ്ചേരി, എം അഷറഫ്, കെ ടി വി റഹ്‌മത്ത്, വി എം ബഷീര്‍, വി വി ഫക്രുദീന്‍, അന്‍വര്‍ മുനഫര്‍, റൗഫ് നടേരി, പി വി ഷംസീര്‍,എ കുഞ്ഞഹമ്മദ്, സി കെ ഇബ്രാഹിം സംസാരിച്ചു. സി ഹനീഫ മാസ്റ്റര്‍ സ്വാഗതവും മ0ത്തില്‍ അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു. 500 ഇലധികം പേര്‍ കിഡ്‌നി രോഗനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!