ഒക്ടോബര്‍ 17,18 തിയ്യതികളില്‍ നടക്കുന്ന ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഒക്ടോബര്‍ 17,18 തിയ്യതികളില്‍ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്‌കൂളില്‍ നടക്കുന്ന ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശന ചടങ്ങ് കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്‌കൂളില്‍ വെച്ച് നടന്നു. ജനറല്‍ കണ്‍വീനര്‍ എന്‍ വി പ്രദീപന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് വി സുചീന്ദ്രന്‍, എച്ച് എം ഫോറം കണ്‍വീനര്‍ എന്‍ ഡി പ്രജീഷ് എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.

കെ കെ മനോജ്, സി കെ.ബാലകൃഷ്ണന്‍ ,രൂപേഷ് കുമാര്‍, സായൂജ് ഡി , ശംസുദ്ദീന്‍ വടക്കയില്‍, ബിന്ദു ബി എന്‍ ,എന്‍ കെ വിജയന്‍ ,അബ്ദുല്‍ റഹിം, എന്‍ കെ ഹരീഷ് എന്നിവര്‍ പങ്കെടുത്തു. പബ്ലിസിറ്റി കണ്‍വീനര്‍ ഷര്‍ഷാദ് പുറക്കാട് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!