സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി: ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്‌മെന്റ്



സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് ഒക്ടോബര്‍ 11 ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ ഒക്ടോബര്‍ 8 മുതല്‍ 10 വരെ ഓണ്‍ലൈനായി പുതുതായി കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച് കോളേജ് മാറ്റം ആവശ്യമുള്ളവരും പുതുതായി ഓപ്ഷനുകള്‍ സമര്‍പ്പിക്കണം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസ് ഒടുക്കി അതത് കോളേജുകളില്‍ ഒക്ടോബര്‍ 14 നകം പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 64.

മിലിറ്ററി കോളേജ് യോഗ്യതാ പരീക്ഷക്ക് 10 വരെ അപേക്ഷിക്കാം
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി കോളേജിലേക്ക് (RIMC) പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയുടെ അപേക്ഷകള്‍ ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം. ആവശ്യമായ രേഖള്‍ സഹിതം സെക്രട്ടറി, പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയക്കണം.

താല്‍ക്കാലിക ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള ഇന്ത്യാ ഗവ. നടത്തുന്ന മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നീഷ്യന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് (എംആര്‍ടി) അല്ലെങ്കില്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് (കെയുഎച്ച്എസ്) അംഗീകരിച്ച മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ കോഴ്സ് അല്ലെങ്കില്‍ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സില്‍ ഡിപ്ലോമ. പ്രായപരിധി 41 വയസ്സ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 15 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെ ചുറ്റുമതില്‍ തകര്‍ന്ന ഭാഗം അറ്റകുറ്റപ്പണി ചെയ്യുന്നതിന് (സാധന സാമഗ്രികള്‍ ഉള്‍പ്പെടെ) ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 22 ഉച്ചക്ക് രണ്ട് മണി വരെ.ഫോണ്‍:0497 2780227 .

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്‌സ്മാന്‍ മെക്കാനിക് ട്രേഡിലേക്ക് നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് വിശ്വകര്‍മ്മ കാറ്റഗറിയില്‍ (പി.എസ്.സി റൊട്ടേഷന്‍ ചാര്‍ട്ട് അനുസരിച്ച്) താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 8ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

ഗസ്റ്റ് ലക്ചറര്‍ നിയമനം
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളേജില്‍ പ്രിന്റിംഗ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 7ന് രാവിലെ 11 മണിക്ക് കോളേജില്‍ ഹാജരാകേണ്ടതാണ്.

വാര്‍ഡനെ നിയമിക്കുന്നു
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി സ്പോര്‍ട്സ് അക്കാദമിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക വാര്‍ഡനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. പ്രായം 30നും 40നും മധ്യേ ആയിരിക്കണം. കായികതാരങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. 40നും 52നും ഇടയില്‍ പ്രായമുള്ള വിമുക്തഭടന്മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 11 വൈകീട്ട് അഞ്ചിനു മുന്‍പായി മലപ്പുറംജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍, സിവില്‍സ്റ്റേഷന്‍, മലപ്പുറം, 676505 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കായികതാരങ്ങള്‍ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6282133943.












