സൗജന്യ കിഡ്‌നി രോഗനിര്‍ണ്ണയമെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 5 ന്
കൊയിലാണ്ടി: കോഴിക്കോട് സി.എച്ച് സെന്ററും കൊയിലാണ്ടി സി.എച്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കിഡ്‌നി രോഗനിര്‍ണ്ണയമെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും ഒക്ടോംബര്‍ 5 ന് രാവിലെ 9 മണിക്ക് കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷന്‍ റോഡ് ബാഫഖി തങ്ങള്‍ സ്മാരക മദ്രസ ഗ്രൗണ്ടില്‍ വെച്ച് നടക്കും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ സീനിയര്‍ ഡോക്ടര്‍മാരെ ആദരിക്കും
5 ന് വൈകിട്ട് വളണ്ടിയര്‍ മീറ്റും 7 ന് വൈകിട്ട് 4 മണിക്ക് ന്യായവില സി.എച്ച് മെഡിക്കല്‍സ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും മുഖ്യാതിഥിയായി ചെയര്‍പേഴസണ്‍ സുധകിഴക്കേപ്പാട്ട് പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ വി.പി ഇബ്രാഹിം കുട്ടി ‘മഠത്തില്‍ അബ്ദുറഹ്‌മാന്‍ സി.പി അലി , ടി. അഷറഫ് .കെ.എം നജീബ് കെ.എം ഷമീം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.