പൂക്കാട് കലാലയത്തില്‍ നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു

ചേമഞ്ചേരി: പൂക്കാട് കലാലയത്തില്‍ പത്തു ദിവസത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക സംഗീത മണ്ഡപത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ പയ്യന്നൂര്‍ കെ . വി .ജഗദീഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

യു.കെ.രാഘവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശിവദാസ് ചേമഞ്ചേരി, സുനില്‍കുമാര്‍ തിരുവങ്ങൂര്‍, ശിവദാസ് കാരോളി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പയ്യന്നൂര്‍ കെ. വി. ജഗദീഷിന്റെ നേതൃത്വത്തില്‍ കര്‍ണാടക കച്ചേരി അരങ്ങറി. അഖില്‍ ആര്‍ .എസ് .(വയലിന്‍ ), ഋഷികേശ് ( മൃദംഗം), രാമന്‍ നമ്പൂതിരി (ഘടം) എന്നിവര്‍ പക്ക മേളമൊരുക്കി. തുടര്‍ ദിവസങ്ങളില്‍ ശാസ്ത്രീയ സംഗീത കച്ചേരി, ഗസല്‍ , ഉപകരണ സംഗീത കച്ചേരി ,ഭരതനാട്യം ,മോഹിനിയാട്ടം , ഭക്തിഗാനമേള എന്നിവ നടക്കും. ഗ്രന്ഥം വെപ്പ്, മഹാനവമി പൂജ വിദ്യാരംഭം, കലാപഠന ക്ലാസുകളിലേക്കുള്ള പ്രവേശനം, സമൂഹ കീര്‍ത്തനാലാപനം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് . ഒക്ടോബര്‍ 1 മുതല്‍ 31 വരെ നൃത്തം, സംഗീതം, വാദ്യം, ചിത്രം എന്നീ ക്ലാസ്സുകളിലേക്കുള്ള പ്രവേശനം നടക്കും

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!