ഈ വര്‍ഷത്തെ ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ മിഥുന് മോഹന്‍ സിയെ അനുമോദിച്ചു



കൊയിലാണ്ടി: സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്കീം പ്രഖ്യാപിച്ച ഈ വര്‍ഷത്തെ ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ മിഥുന് മോഹന്‍ സിയെ പൊയില്‍ക്കാവ് എച്ച്എസ്എസ്, എന്‍എസ്എസ് യൂണിറ്റ് അനുമോദിച്ചു.
സാനിറ്റൈസര്‍ നിര്‍മ്മാണം, കാന്‍സര്‍ രോഗികള്‍ക്കായുള്ള കേശദാനം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്‍ എസ്എസ് യൂണിറ്റ് നടത്തിയിട്ടുണ്ട്. എന്‍എസ്എസ് കൊയിലാണ്ടി ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ പി അനില്‍ കുമാര്‍ വിശിഷ്ട അതിഥിയായിരുന്നു.
പൊയില്‍ക്കാവ് എച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് സി. പി രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ചിത്രേഷ് പി ജി, സ്റ്റാഫ് സെക്രട്ടറി സരിത്ത് കെ, അരുണ്‍ജിത്ത്, ദിയ ഫാത്തിമ, ആര്യ എം.ബി, പ്രവീണ ടി.സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.














