ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.എല്‍.എ.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിന്റെ ശോചനീയാവസ്ഥയിലും, താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയിലും കൊയിലാണ്ടി എം.എല്‍.എ. കാട്ടുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.എല്‍.എ.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഉപ്പാലക്കണ്ടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ഹാളിനു മുന്നില്‍ സി.ഐ.എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ബാരിക്കേഡ് വെച്ച് തടഞ്ഞു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് എന്‍.പി.രാധാകൃഷ്ണന്‍, മണ്ഡലം പ്രസി: എസ്.ആര്‍ ജയ് കിഷ്, എ.കെ ബൈജു. വായനാരി വിനോദ് , വി.കെ.ജയന്‍, അഡ്വ.വി.സത്യന്‍, കെ.വി.സുരേഷ്, അഡ്വ.എ.വി.നിധിന്‍, കെ.കെ.വൈശാഖ്, വി.കെ.സുധാകരന്‍, അതുല്‍ പെരുവട്ടുര്‍ , വി കെ മുകുന്ദന്‍, മാധവന്‍ ഒ, ഗിരിജ ഷാജി, ടി പി പ്രീജിത്ത്, രവി വല്ലത്ത്, കെ പി എല്‍ മനോജ് , രതീഷ് തൂവക്കോട്, പ്രിയ ഒരുവമ്മല്‍, പ്രസാദ് വെങ്ങളം എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!