സി പി ഐ എം ചേമഞ്ചേരി ലോക്കല്‍ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരന് ഉദ്ഘാടനം ചെയ്തു



ചേമഞ്ചേരി: ദേശീയപാതാ വികസനം ത്വരിതപ്പെടുത്തണമെന്നും വേഗതയേറിയ യാത്രാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും സി പി ഐ ( എം ) ചേമഞ്ചേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരന് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി അംഗം കെ കുഞ്ഞിരാമന് മാസ്റ്റര്‍ പതാക ഉയര്‍ത്തി. എം പി അശോകന് , കെ കുഞ്ഞിരാമന്, സതി കിഴക്കയില്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.
സുനിത പടിഞ്ഞാറയില്‍ സ്വാഗതം പറഞ്ഞു. ശാന്ത കളമുള്ളകണ്ടി അനുശോചന പ്രമേയവും സി കെ ഉണ്ണി രക്തസാക്ഷി പ്രതിജ്ഞയും പ്രഭാകരന് വി ടി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സെക്രട്ടറി ശാലിനി ബാലകൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ ശ്രീനിവാസനെ സെക്രട്ടറിയായും, പതിനഞ്ചഗ ലോക്കല്‍ കമ്മിറ്റിയേയും തിരഞ്ഞെടുത്തു












