മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയില്‍ നടന്നു



മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ 2024 ഒക്ടോബര്‍ 2 ന് ആരംഭിച്ച് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെ നീളുന്ന ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ
കോഴിക്കോട് ജില്ലാതല ഉദ്ഘാടനം എംഎല്‍എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ സത്യന്‍ , നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി ടി പ്രസാദ്, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഗൗതമന്‍ എം , LSGD അസിസ്റ്റന്റ് ഡയറക്ടര്‍ സരുണ്‍ കെ ,
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എ ഇന്ദിര ടീച്ചര്‍, കെ ഷിജു മാസ്റ്റര്‍, ഇ കെ അജിത്ത് മാസ്റ്റര്‍, നിജില പറവക്കൊടി, രത്‌നവല്ലി ടീച്ചര്‍, വി പി ഇബ്രാഹിംകുട്ടി, വൈശാഖ് കെ കെ,
ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരന്‍, നഗരസഭ ക്ലിന്‍ സിറ്റി മാനേജര്‍ സതീഷ് കുമാര്‍ ടി കെ , നഗരസഭ എന്‍ജിനീയര്‍ ശിവപ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില നന്ദി രേഖപ്പെടുത്തി
കൗണ്‍സിലര്‍മാര്‍,ഹരിത കര്‍മ്മ സേനാംഗങ്ങള്‍,ഹരിത കേരള മിഷന്‍ ഉദ്യോഗസ്ഥര്‍,ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍, CDS അംഗങ്ങള്‍,റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,സന്നദ്ധ സംഘടന പ്രതിനിധികള്‍, എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍, SPC വിദ്യാര്‍ത്ഥികള്‍, NCC വിദ്യാര്‍ത്ഥികള്‍ , ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












