സഖാവ് പുഷ്പന് അനുസ്മരണം സംഘടിപ്പിച്ചു



കൊയിലാണ്ടി: ഡി വൈ എഫ് ഐ കാരയാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സഖാവ് പുഷ്പന് അനുസ്മരണം സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി അധ്യക്ഷ വഹിച്ച ചടങ്ങില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് കെ കെ സതീഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി.
എ ഐ വൈ എഫ് മേപ്പയൂര്‍ മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട്, പഞ്ചായത്ത് അംഗം വി പി അശോകന് ,പി കെ രാജേഷ്, വി പി ബാബു, ജിജീഷ് ടി, നന്ദന എസ് പ്രസാദ്, സുബോധ് കാരയാട് എന്നിവര്‍ അനുസ്മരിച്ചു.












