Wednesday, March 18, 2026

Primeedition

Real news on-time

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 11 ന് അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 11 ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

തൊഴിലധിഷ്ഠിത ടൂറിസം / ഹോസ്പിറ്റാലിറ്റി കോഴ്സുകളിൽ സീറ്റൊഴിവ്

സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) – ൽ തൊഴിലധിഷ്ഠിത ടൂറിസം/ ഹോസ്പിറ്റാലിറ്റി കോഴ്സുകൾക്ക് സീറ്റൊഴിവ്. കേരള സർക്കാരിന്റെ സ്‌കോളർഷിപ്പോടുകൂടി പെൺകുട്ടികൾക്ക് പഠിക്കാനാകുന്ന മൾട്ടി – സ്‌കിൽഡ് ഹോസ്പിറ്റാലിറ്റി കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

ബിരുദ ധാരികൾക്ക് ഉതകുന്ന പി.ജി.ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി കോഴ്സിനും പി.ജി ഡിപ്ലോമ ഇൻ പബ്‌ളിക് റിലേഷൻ ഇൻ ടൂറിസം കോഴ്‌സിനും സീറ്റുകൾ ഒഴിവുണ്ട്. ഉടൻ ആരംഭിക്കുന്ന കേന്ദ്രസർക്കാരിന്റെ എച്ച്.എസ്.ആർ.ടി പദ്ധതിക്ക് കീഴിൽ സൗജന്യമായി പഠിക്കാവുന്ന മൾട്ടി ക്യൂസിൻ കുക്ക്ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് എന്നീ കോഴ്സുകളിലും സീറ്റ് ഒഴിവുണ്ട്.

എല്ലാ കോഴ്സുകൾക്കും ഇന്റേൺഷിപ്പ് നൽകും. പ്ലെയ്സ്മെന്റ് ലഭ്യമാകുന്നതിനുള്ള സൗകര്യവും ഒരുക്കും. വിശദവിവരങ്ങൾക്ക് www.kittsedu.org സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ ഏഴിനകം ഡയറക്ടർകിറ്റ്‌സ്റെസിഡൻസിതൈക്കാട്തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ ലഭിക്കണം.

‘ദിശ’ ഉന്നതവിദ്യാഭ്യാസ മേള ഒക്ടോബർ 4 മുതൽ 8 വരെ തൃശൂരിൽ

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ ദിശ ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 4 മുതൽ 8 വരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പരിപാടി 5ന് രാവിലെ 9.30ന് ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷനാകും. മേളയുടെ ആദ്യദിനമായ 4ന് രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് പതാക ഉയർത്തും. ഉപരിപഠനത്തിന്റെ സാധ്യതകളിലേക്ക് മാർഗദർശിയാകുന്ന ദിശയുടെ ഭാഗമായി ദേശീയ – അന്തർദേശീയ തലത്തിലെ എഴുപതോളം മികച്ച സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഒരുക്കുക.

കേന്ദ്രസംസ്ഥാന സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും. ക്യാമ്പസുകൾകോഴ്‌സുകൾപഠനരീതിപ്രവേശന നടപടികൾതൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികൾക്കുംരക്ഷിതാക്കൾക്കുംപൊതുജനങ്ങൾക്കും നേരിട്ടറിയാനും സംശയം ദൂരീകരിക്കാനും മേള അവസരമൊരുക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ മേള നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കും.

മീഡിയവിദേശ പഠനംസാഹിത്യംസിവിൽ സർവ്വീസ്കരിയറിലെ പുതിയ ട്രെൻഡുകൾഡിസൈൻഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കുമുള്ള തുടർപഠനതൊഴിൽ മേഖലകളെക്കുറിച്ചുള്ള പ്രത്യേക സെഷൻസൈബർ ലോകത്തെ സാധ്യതകളേയും സുരക്ഷയേയും കുറിച്ചുള്ള സെഷൻലിബറൽ ആർട്ട്‌സ്ഫിലിംസ്‌പോട്സ്സോഷ്യൽ മീഡിയയിലെ തൊഴിൽ സാധ്യതകൾഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിൽ വിദഗ്ധർ നേതൃത്വം നൽകുന്ന സെഷനുകളാണ് ഒരുക്കിയിട്ടുള്ളത്.

എം.ടെക് കോഴ്സ് സ്പോട്ട് അഡ്മിഷൻ

ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ എം.ടെക്കിനു ഒഴിവു വന്നിട്ടുള്ള (ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, മെഷീൻ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ്) ബ്രാഞ്ചുകളിലേക്ക് 3 ന് സ്പോട്ട് അഡ്മിഷൻ നടത്തും.

എസ്.സി / എസ്.ടി / ഒബിസി, ജനറൽ വിഭാഗം ഉൾപ്പെടെയുള്ള വിദ്യാർഥികൾ രാവിലെ 11 ന് ബന്ധപ്പെട്ട രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. യോഗ്യതയുള്ള വിദ്യാർഥികളെ Tata Elxsi സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കും. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ജോലി ലഭിക്കുംവിശദവിവരങ്ങൾക്ക്www.sctce.ac.in.

ക്ലീനിങ് സ്റ്റാഫ് ഒഴിവ്

        ജി വി രാജ സ്പോർട്സ് സ്കൂളിൽ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ 8 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18 നും 56 നും ഇടയിൽ. അസൽ സർട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷഫോം ഇന്റർവ്യൂ ദിവസം നേരിട്ട് നൽകും. ഫോൺ: 0471 2326644.

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനറ്റിക്സ് വിഭാഗത്തിനു കീഴിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം ഉണ്ടാവണം. എം.എസ്.സി നഴ്സിംഗ്, ഐസിഎംആർ / ഡിഎച്ച്ആർ / ഡിബിറ്റി ക്ക് കീഴിലെ ന്യൂ ബോൺ / പീഡിയാട്രിക്സ് പ്രോജക്ടുകളിൽ സേവന പരിചയം, ഇൻഫന്റ് ബ്ലഡ് സാമ്പിൾ കളക്ഷൻ, ഹീൽ പ്രിക്ക് കളക്ഷൻ, ന്യൂ ബോൺ സ്ക്രീനിംഗ് പ്രോഗ്രാം എന്നിവയിൽ പ്രവർത്തി പരിചയം, ഡാറ്റ കളക്ഷൻ ആൻഡ് മാനേജ്‌മെന്റിൽ പ്രവർത്തി പരിചയം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.

പ്രതിമാസ വേതനം 28,000 + എച്ച്ആർഎ. കരാർ കാലാവധി ഒരു വർഷം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 14 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിങ്

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ   സുനിത വിമൽ ഒക്ടോബർ 7142128 തീയതികളിൽ കോട്ടയത്തും 9162330 തീയതികളിൽ പുനലൂരിലും 51926 തീയതികളിൽ പീരുമേടും 29ന് തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

ഡോക്ടറെ നിയമിക്കുന്നു

പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡോക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വേണം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ 14 ന് ഉച്ചയ്ക്ക് 2.30 ന് ഇന്റർവ്യൂ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!