കായിക പരിശീലകന്‍ ഇന്റര്‍വ്യൂ 11 ന്
ഫിഷറീസ് സ്‌കൂളുകളായ GRFTHS കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന തലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ/ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സംസ്ഥാനതല കളിക്കാരനോ/സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം.
ഫുട്‌ബോള്‍ കോച്ചുകള്‍ക്ക് മുന്‍ഗണന. ഒക്ടോബര്‍ 11 ന് ഉച്ച 12.30 ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ബീച്ചിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ ആവശ്യമായ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 9961011429, 9497650371.
അഭിമുഖം മൂന്നിന്
ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ FTJLT (അറബിക്) യുപിഎസ് 6 എൻസിഎ SC (കാറ്റഗറി നമ്പർ .489/2023), 6th എൻസിഎ ST (490/2023), ഹൈസ്കൂൾ ടീച്ചർ (അറബിക്)-II എൻസിഎ- വിശ്വകർമ (കാറ്റഗറി നമ്പർ: 556/23) തസ്തികകളിലേക്കു അപേക്ഷ സമർപ്പിക്കുകയും അസ്സൽ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികളുടെ അഭിമുഖം ഒക്ടോബർ മൂന്നിന് കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ്റെ മലപ്പുറം ജില്ലാ ഓഫീസിൽ നടക്കും.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇൻ്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിൽ നിശ്ചിത തീയതിയിലും സമയത്തും അഭിമുഖ പരീക്ഷക്കായി എത്തണം. ഉദ്യോഗാർത്ഥികൾ പരിഷ്കരിച്ച കെ-ഫോം (Appendix-28) പി എസ് സി വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോൺ: 0495-2371971.