മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയില്‍ പ്രതിഷേധപ്രകടനം



കൊയിലാണ്ടി: ഭരണപക്ഷ എംഎല്‍എ പി.വി.അന്‍വറിന്റെ വെളിപെടുത്തലിന്റെ സഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കൊയിലാണ്ടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.
മഠത്തില്‍ അബ്ദുറഹിമാന്, വി.ടി. സുരേന്ദ്രന്, രാജേഷ് കിഴരിയൂര്‍, മുരളി തോറോത്ത്, വി.പി. ഇബ്രാഹിം കുട്ടി, റഷീദ് വെങ്ങളം, കെ.പി.വിനോദ് കുമാര്‍,ഹനിഫ മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍, അന്‍വര്‍ ഇയ്യംഞ്ചേരി, രജിഷ് വെങ്ങളത്ത് കണ്ടി,അരുണ്‍ മണമല്‍,നടേരി ഭാസ്ക്കരന്‍, എ. അസ്സിസ്. നജീബ്, സുനില്‍ വിയ്യൂര്‍. എന്നിവര്‍ നേതൃത്വം നല്കി.















