ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ: പ്രവേശന തീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ – കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ. കോഴ്സ് പത്താം ബാച്ചിന്റെ പ്രവേശന തീയതി 60 രൂപ പിഴയോടുകൂടി ഒക്ടോബർ 5 വരെ ദീർഘിപ്പിച്ചു.
നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ബി.എസ്‌സി നഴ്‌സിംഗ്: എസ്.സി/എസ്.ടി സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്
2024-25 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 2024 സെപ്റ്റംബർ 30 ന് എൽ.ബി.എസ്സ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് രാവിലെ 10 മണിക്ക് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമെ പ്രസ്തുത സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിരാക്ഷേപപത്രം ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്ടഫീസ് ഒടുക്കേണ്ടതാണ്. അലോട്ട്‌മെന്റിനുശേഷം കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560363, 364
ബി.ടെക് സ്പോട്ട് അഡ്മിഷൻ
ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായി ഒക്ടോബർ 3 ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.sctce.ac.in, ഫോൺ: 0471-2490572, 2490772, 9495565772.
പി.ജി ആയൂർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആയൂർവേദ കോളേജുകളിലേക്കും സ്വാശ്രയ ആയൂർവേദ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള 2024-25 അധ്യയന വർഷത്തെ ആയൂർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്. പ്രവേശനം ലഭിച്ച വിദ്യാർഥികൾ ഡാറ്റാ ഷീറ്റ് അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് ക്ലോസ് 8.2 പ്രകാരമുള്ള രേഖകൾ സഹിതം ഒക്ടോബർ 1 ന് വൈകിട്ട് നാലു മണിക്കു മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാകണം. അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് (ഫീസ് സൗജന്യം ലഭ്യമായവർ ഉൾപ്പെടെ) ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക.