സബ് ജൂനിയര്‍ ജൂഡോ മത്സരത്തില്‍ ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഷഹബാസ് അമനെ അനുമോദിച്ചു
മേപ്പയ്യൂര്‍: സബ് ജൂനിയര്‍ 35 കെ.ജി ജൂഡോ മത്സരത്തില്‍ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വി.ഇ.എം.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് അമനെ മേപ്പയ്യൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു.
മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് അമന് മൊമെന്റൊ കൈമാറി. മേപ്പയ്യൂരിലെ എന്‍.കെ. നജീബിന്റെയും സാബിറയുടെയും മകനാണ് അമന്‍. പേരാമ്പ്ര നിയോജക മണ്ഡലം എം.എസ് എഫ് ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍, മുഹമ്മദ് ഷാദി, മുഹമ്മദ് അഫ്‌നാന്‍ , മുഹമ്മദ് അദില്‍ എന്നിവര്‍ പങ്കെടുത്തു.