റവന്യൂ ജില്ലാ കായികോത്സവം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 21 മുതല്‍

മുപ്പത്തഞ്ചാമത് മലപ്പുറം റവന്യൂ ജില്ലാ കായികോത്സവം ഒക്ടോബര്‍ 21, 22, 23 തീയതികളിലായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നായി 5000 ത്തോളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ മാറ്റുരയ്ക്കും.

കായികോത്സവത്തിന്റെ നടത്തിപ്പിനായി ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, ജില്ലയിലെ എം.പിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ രക്ഷാധികാരികളായും വള്ളിക്കുന്ന് നിയോജകമണ്ഡലം എംഎല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ചെയര്‍മാനുമായി സംഘാടകസമിതി രൂപീകരിച്ചു.

സ്വാഗതസംഘ രൂപീകരണ യോഗം ജി.എം എച്ച് എസ് എസ് സി യു ക്യാമ്പസ് സ്‌കൂളില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെറീന ഹസീബ് അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി ഡി ഇ രമേഷ് കുമാര്‍ കെ പി സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി കെ ബി നന്ദിയും പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി കെ സി അബ്ദുറഹിമാന്‍, ടി പി എം ബഷീര്‍ , വി കെ എം ഷാഫി, തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പീയുഷ്, ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് കോഡിനേറ്റര്‍ ഇസാക്ക് കാലടി, തിരൂരങ്ങാടി ഡി.ഇ. ഒ അനിത എം പി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതാപ് കെ, ജനപ്രതിനിധികള്‍, പ്രധാനാദ്ധ്യാപകര്‍, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!