മാലിന്യമുക്ത റയിൽവേ; മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനം തുടങ്ങി
സ്വച്ഛത ഹി സേവാ, മാലിന്യമുക്തം നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനം ആരംഭിച്ചു. ഇന്ത്യൻ റെയിൽവേയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണം എങ്ങനെ നടത്താം എന്ന് വ്യക്തമാക്കുന്നതാണ് പ്രദർശനം. പ്രദർശനം രണ്ട് ദിവസം നീണ്ടു നിൽക്കും. ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എം ഗൗതമൻ പരിപാടി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം ജില്ലാ കോഓർഡിനേറ്റർ മണലിൽ മോഹനൻ മുഖ്യാതിഥിയായി.
റെയിൽവേ സ്റ്റേഷൻ മാനേജർ സി കെ ഹരീഷ്, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ അജീഷ് എം ഡി, ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ സോണി ആർ സോമൻ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ. പി. രാധാകൃഷ്ണൻ, സി. കെ. സരിത്ത്, റെയ്ഡ്കോ മാനേജർ സുരേഷ് എസ്, എസ് യു ഇ എഫ് ജില്ലാ കോർഡിനേറ്റർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.