പോളിടെക്‌നിക് റഗുലർ, ലാറ്ററൽ എൻട്രി, വർക്കിംഗ് പ്രൊഫഷണൽ, പാർട്ട് ടൈം ഡിപ്ലോമ പ്രവേശനം
2024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ ഗവൺമെന്റ് കോസ്റ്റ് ഷെയറിങ് (IHRD/CAPE/LBS)/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ റഗുലർ, ലാറ്ററൽ എൻട്രി, വർക്കിംഗ് പ്രൊഫഷണൽ, പാർട്ട് ടൈം എന്നീ ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 23 വരെ അതാതു സ്ഥാപനങ്ങളിൽ നടക്കും.
അപേക്ഷകർ www.polyadmission.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം.
അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ടോ സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം നേടാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം.
അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി മൂല്യനിർണയവും പരിഷ്കരിക്കുന്നതിന് 2025ലെ എസ്.എസ്.എൽ.സി പത്താംതരം തുല്യതാ, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പൊതുപരീക്ഷകൾക്ക് ചോദ്യപേപ്പർ തയാറാക്കുന്നതിനും തമിഴ്, കന്നട ഭാഷകളിൽ മൊഴിമാറ്റം നടത്തുന്നതിനും അധ്യാപകരുടെ പാനൽ തയാറാക്കുന്നു. കഴിവും താത്പര്യവുമുള്ള ഹൈസ്കൂൾ വിഭാഗത്തിലെ പരിചയ സമ്പന്നരായ അധ്യാപകർക്ക് iExaMS പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം.
കരാർ നിയമനം
കേരള വനംവകുപ്പിനുകീഴിൽ തിരുവനന്തപുരം കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.forest.kerala.gov.in.
രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 202425 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതും അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെയോ, ഓൺലൈനായോ സെപ്റ്റംബർ 27 നകം ടോക്കൺ ഫീസ് അടച്ച് 27, 28 തീയതികളിൽ അതത് കോളേജുകളിൽ പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫോൺ: 0471-2560363, 364.




