നവംബര്‍ 9, 10 തിയ്യതികളില്‍ സി പി ഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം : സംഘാടക സമിതി രൂപീകരിച്ചു

പൂക്കാട്: നവംബര്‍ 9, 10 തിയ്യതികളില്‍ ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സി പി ഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. പൂക്കാട് എഫ് എഫ് ഹാളില്‍ വച്ചു നടന്ന യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം പി വിശ്വന്‍,കെ രവീന്ദ്രന്‍, പി ബാബുരാജ്, സി അശ്വിനിദേവ്, എല്‍ജി ലിജീഷ്, സതി കിഴക്കയില്‍, പി സത്യന്‍ എന്നിവര്‍ സംസാരിച്ചു. ചേമഞ്ചേരി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ശാലിനി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം നടക്കുക.

സംഘാടക സമിതി ഭാരവാഹികളായി പി ബാബുരാജ്-ചെയര്‍മാന്‍, സി അശ്വനിദേവ്, പി സത്യന്‍, എന്‍ വി സദാനന്ദന്‍, എം നൗഫല്‍, കെ വി സുരേന്ദ്രന്‍, കെ കുഞ്ഞിരാമന്‍: വൈസ് ചെയര്‍മാന്‍മാര്‍ കെ രവീന്ദ്രന്‍ ജനറല്‍ കണ്‍വീനര്‍,
പി സി സതീഷ് ചന്ദ്രന്‍, ബിപി ബബീഷ്, ശാലിനി ബാലകൃഷ്ണന്‍, എന്‍ ഉണ്ണി, കെ ശ്രീനിവാസന്‍ – ജോ കണ്‍വീനര്‍മാര്‍, സതി കഴക്കയിന്‍ – ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി 301 അംഗ കമ്മറ്റി രൂപീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!