പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ സ്വർണ മൊത്തവ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു
പേരാമ്പ്ര: കേന്ദ്ര റവന്യൂ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ സ്വർണ മൊത്തവ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു.
പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റിന്റെ ഉടമസ്ഥൻ സ്വർണ മൊത്ത, ചില്ലറ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഹോണ്ട വെന്യൂ കാറും സംഘം കസ്റ്റഡിയിൽ എടുത്തു.
പിടിച്ചെടുത്ത കാറിലെ രഹസ്യ അറയിലാണ് ഭൂരിഭാഗം പണവും സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഡിആര്‍ഐ സംഘം ഇന്ന് രാവിലെയാണ് പേരാമ്പ്രയിലെ വീട്ടിൽ എത്തിയത്. താമരശ്ശേരി നിന്നും വാഹനത്തെ പിൻതുടർന്നാണ് ഡിആര്‍ഐ സംഘം എത്തിയത്.
മഹാരാഷ്ട്ര റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ എറണാകുളം, കോഴിക്കോട് ഡി ആര്‍ ഐ സംഘവുമായി സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി 10 അരയോടെയാണ് അവസാനിച്ചത്.