ഫെയ്‌സ് കോടിക്കല്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടനവും വാര്‍ഷികവും

കൊയിലാണ്ടി: തിക്കോടി കോടിക്കല്‍ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തിനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പതിനൊന്ന് വര്‍ഷക്കാലമായി നേതൃത്വം നല്‍കുന്ന ഫെയ്‌സ് കോടിക്കലിന്റെ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സെന്റര്‍ ഉദ്ഘാടനവും പന്ത്രണ്ടാം വാര്‍ഷികവും 26 മുതല്‍ 29 വരെ വിവിധ പരിപാടികളോടെ നടക്കും.

പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം എം എല്‍ എ നടപ്പിലാക്കിയ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയും ഫെയ്‌സ് കോടിക്കലും ചേര്‍ന്ന് നടപ്പിലാക്കുന്ന ഐഎ എസ് കോച്ചിങ്ങ് സെന്റര്‍ ഫെയ്‌സ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്ററില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിന്റെ പ്രഖ്യാപനവും ലോഞ്ചിംഗും 29 ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ നടക്കും.

26 ന് വൈകീട്ട് 4 മണിക്ക് പ്രചരണ ബൈക്ക് റാലി, 27 ന് വൈകീട്ട് പ്രദേശത്തെ മുഴുവന്‍ പ്രായമുള്ള പുരുഷന്‍മാരും സ്ത്രീകളും പങ്കെടുക്കുന്ന തലമുറ സംഗമം, വൈകീട്ട് 7മണിക്ക് പ്രവാസി സംഗമം, 28 ന് വൈകുന്നേരം തൊഴിലാളി സംഗമം 7 ന് ഫാമിലി മീറ്റ്, 29 ന് രാവിലെ അച്ചിവേഴ്‌സ് മീറ്റ് വൈകീട്ട് 5 മണിക്ക് പൊതുസമ്മേളനവും ബില്‍ഡിംഗ് ഉല്‍ഘാടനം നടക്കും.

ഷാഫി പറമ്പില്‍ എം.പി, കാനത്തില്‍ ജമീല എം എല്‍ എ, സാഹിത്യകാരന്‍ റഫീഖ് അഹമ്മദ്, പ്രമുഖ മോട്ടിവേറ്ററും ആര്‍ട്ടിസ്റ്റുമായ നൂര്‍ ജലീല തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.

തീരദേശ മേഖലയിലെ സാമൂഹ്യ വിദ്യാഭ്യാസ വളര്‍ച്ചക്കും മുന്നേറ്റത്തിനും ഉതകുന്ന രീതിയില്‍ ആധുനിക സംവിധാനത്തോടെ ലൈബ്രറി റീഡിംഗ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ജനസേവന കേന്ദ്രം,ട്യൂഷന്‍ സെന്റര്‍, PSC പരിശീലനം,കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങിയ എല്ലാം വിധ സജ്ജീകരണങ്ങളും ഫെയ്‌സ് കമ്മ്യൂണിറ്റി സവലപ്‌മെന്റ് സെന്ററില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഫെയ്‌സ് ഭാരവാഹികളായ സിസി ശൗഖത്ത്, കുണ്ടുകുളം ശൗഖത്ത്, പിടി സലിം,പി.കെ മുഹമ്മദലി എന്നിവര്‍ കൊയിലാണ്ടി പ്ലസ്‌ക്ലബ്ബില്‍ നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!