വന്ദേഭാരത് മംഗലാപുരത്തേക്ക് നീട്ടും. ഇപ്പോള്‍ പ്രഖ്യാപിക്കാത്തത് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ മംഗലാപുരം വരെ നീട്ടും. ഇക്കാര്യം റെയില്‍വേ തത്വത്തില്‍ തീരുമാനിച്ചെങ്കിലും കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് പ്രഖ്യാപിക്കാത്തത്. ഇന്നലെ ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയ റെയില്‍വേ മന്ത്രി കണ്ണൂരില്‍ നിന്ന് ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യ വന്ദേഭാരത് ട്രെയിനിന്റെ സര്‍വ്വീസ് ഉദ്ഘാടനത്തിന് മുമ്പേയാണ് കാസര്‍കോട്ടേക്ക് നീട്ടിയത്. വന്ദേഭാരതിന്റെ സര്‍വ്വീസ് യാര്‍ഡ് തയ്യാറാക്കുന്നത് മംഗലാപുരത്താണ്. നിലവില്‍ പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് എട്ടു വീതം കോച്ചുകളാക്കി രണ്ട് സര്‍വീസാക്കാനും ആലോചനയുണ്ട്. അപ്പോള്‍ രാവിലെ തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ട് നിന്നും പുറപ്പെടാനാവും.

തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെ സര്‍വീസ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് കാസര്‍കോട് വരെ നീട്ടിയത്. മംഗലാപുരം വരെ വന്ദേഭാരത് നീട്ടിയാല്‍ മലയാളികള്‍ക്ക് അത് ഏറെ ഗുണകരമാവും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!