കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ശില്പശാല സംഘടിപ്പിച്ചു



കൊയിലാണ്ടി: തദ്ദേശ ഇലക്ഷന്റെ മുന്നോടിയായി നടത്തുന്ന ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ വാര്‍ഡ് / ഡിവിഷന്‍ വിഭജനം മാനദണ്ഡപ്രകാരവും നീതിപൂര്‍വമായിരിക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായി നേരിടേണ്ടിവരുമെന്നും ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ശില്പശാലയില്‍ ഉപസംഹാര പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ മുസ്ലിം ലീഗ് നിര്‍ദ്ദേശപ്രകാരമുള്ള ശില്പശാല ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും ഡി.പി.സി. അംഗവുമായ വി. പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം, ജനറല്‍ സെക്രട്ടറി സി ഹനീഫ മാസ്റ്റര്‍, ട്രഷറര്‍ മ ീത്തില്‍ അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.ജി.എം എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ ക്ലാസെടുത്തു. വിഷന്‍ 500+ കാമ്പയിന്റെ ഭാഗമായി മണ് ഡലത്തില്‍ നടത്തേണ്ട പ്രവര്‍ത്തന പദ്ധതിക്ക് ശില്പശാല രൂപം നല്ലി.
മണ്ഡലം ഭാരവാഹികളായ എന്‍പി മമ്മദ് ഹാജി അലി കൊയിലാണ്ടി, ടി അഷ്‌റഫ് .പി.വി അഹമ്മദ് ‘ എ.പി. റസാഖ്, പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി കെ അബ്ദുറഹ്‌മാന്‍, എല്‍ജി.എം എല്‍ മണ്ഡലം ചെയര്‍മാന്‍ അഷ്‌റഫ് കോട്ടക്കല്‍ കണ്‍വീനര്‍ വി.വി ഫക്രുദ്ദീന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി. മണ്ഡലം മുന്‍സിപ്പല്‍, പഞ്ചായത്ത് , യൂണിറ്റ് ഭാര മാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ അടങ്ങിയ 150 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.














