ഓണം അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
മേപ്പയ്യൂർ: എസ് പി സി ജി വി എച്ച് എസ് മേപ്പയ്യൂർ ഓണം അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ,എസ് എച്ച് ഒ ഇ.കെ. ഷിജു ഐ പി ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് വി.പി ബിജു അധ്യക്ഷത വഹിച്ചു. പാഠപുസ്തക സമിതി അംഗം ദിനേശൻ പാഞ്ചേരിയെ അനുമോദിച്ചു.
കെ എം മുഹമ്മദ്ഹെഡ്മാസ്റ്റർ , ദിനേശൻ പാഞ്ചേരി, കെടി സ്മിത , മണിദാസ് പയ്യോളി, ലസിത്, എൻവി നാരായണൻ , കെ ശ്രീവിദ്യ എന്നീവർ സംസാരിച്ചു. സി പി ഒ കെ സുധീഷ് കുമാർ സ്വാഗതവും ,ഡി ഐ സബിത നന്ദിയും പറഞ്ഞു.
കേമ്പിൻ്റെ ഭാഗമായി പരേഡ് ഫിസിക്കൽ ട്രെയിനിങ്ങ് , യോഗ കരാട്ടെ പരിശീലനവും നടന്നു. വിവിധവിഷയങ്ങളിൽ ക്ലാസ്സുകൾ നലകി. ബൈജു ആയിടത്തിൽ സോഷ്യൽ വർക്കർ, കൗൺസിലർ നവാസ് കൂരിയാട് മലപ്പുറം ,മോട്ടിവേഷൻ ക്ലാസ് ദിനേശൻ പാഞ്ചേരി, സംസ്ഥാന പാഠപുസ്തക സമിതി അംഗം നദീറ മഞ്ചേരി,
ജുവനൈൽ നിയമങ്ങളെ കുറിച്ച് ശരണ്യ സുരേഷ് മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ എന്നീവർ ക്ലാസുകൾ നല്കി.