കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കല്പറ്റ നാരായണന് ശ്രദ്ധ സാമൂഹ്യപാഠശാല നല്കിയ ആദരവ്

കൊയിലാണ്ടി: അനുഭവങ്ങളെ വാക്കുകളില്‍ കുറുക്കിയെടുത്ത എഴുത്തുകാരനാണ് കല്പറ്റ നാരായണനെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി.ഇളയിടം. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കല്പറ്റ നാരായണന് ശ്രദ്ധ സാമൂഹ്യപാഠശാല നല്കിയ ആദരവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന് അദ്ദേഹം. കവിതയില്‍ മാത്രമല്ല ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും ഈ സവിശേഷത അദ്ദേഹം സ്വീകരിക്കുന്നതായി കാണാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘ഇന്ത്യയില്‍ അപ്രിയ സത്യം പറഞ്ഞേ പറ്റൂ. പൂച്ചയേയും എലിയേയും പറ്റി എഴുതിയാലും ഇവിടെ അത് ഫാസിസ്റ്റ് വിരുദ്ധ കവിതയാകുന്നു. കാലം കൈ പിടിച്ചെഴുതിച്ച് കവിതയെ ഇങ്ങനെയാക്കുന്നു. സംഘാടകരായ ശ്രദ്ധ സാമൂഹ്യപാഠശാല, കൊയിലാണ്ടിയ്ക്ക് സ്‌നേഹം, നന്ദി.” -കല്പറ്റ നാരായണന്‍ പറഞ്ഞു.

ഗാനരചയിതാവ് വി.ടി. മുരളി ശ്രദ്ധയുടെ ഉപഹാരം നല്കി. ചടങ്ങില്‍ വിജയരാഘവന്‍ ചേലിയ അദ്ധ്യക്ഷത വഹിച്ചു. കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, യു.കെ.രാഘവന്‍ മാസ്റ്റര്‍, മോഹനന്‍ നടുവത്തൂര്‍, വിജേഷ് അരവിന്ദ്, ശിവദാസ് പൊയില്‍ക്കാവ്, ടി.ടി. ഇസ്മയില്‍, അജയ് ആവള, ഡോ.എന്‍.വി.സദാനന്ദന്‍, അബ്ദുള്‍ റഹിമാന്‍.വി.ടി, ശിഹാബുദ്ദീന്‍.എസ്.പി.എച്ച്, എന്‍.വി.ബിജു, വിനയചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിവിധ കലാ-സാംസ്‌ക്കാരിക സംഘടനകളും കല്പറ്റ നാരായണനെ വേദിയില്‍ ആദരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എന്‍.കെ. മുരളി നന്ദി പ്രകാശിപ്പിച്ചു. മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രദ്ധ നിര്‍വ്വാഹ സമിതിഅംഗം കെ.ശാന്ത സ്വാഗതവും കണ്‍വീനര്‍ എന്‍.വി.മുരളി നന്ദിയും പറഞ്ഞു. ചടങ്ങിന് മുന്നോടിയായി കല്പറ്റ നാരായണന്റെ ഒരു പുക കൂടി എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം മൊഹബത്ത് കെ.എസ്.മണി എന്നിവര്‍ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!