അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞം 2024 ഭാഗമായി പൊയില്‍ക്കാവ് കടല്‍ത്തീരത്ത് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കൊയിലാണ്ടി : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞം 2024. ഭാഗമായി പൊയില്‍ക്കാവ് കടല്‍ത്തീരത്ത് നടന്ന ശുചീകരണ യജ്ഞത്തില്‍ പൊയില്‍കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നൂറുകണക്കിന് എന്‍എസ്എസ് വളണ്ടിയര്‍മാരും, അധ്യാപകരും പങ്കെടുത്തു.

ഇന്ത്യന്‍ നേവിയുടെയും, കോസ്റ്റുകാര്‍ഡിന്റെയും, നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ച് അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ യജ്ഞമായി ആചരിക്കുന്നു. നാഷണല്‍ സര്‍വീസ് സ്‌കീം ,എന്‍സിസി, റെഡ് ക്രോസ് ,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്ന സംഘടനകളും മത്സ്യപ്രവര്‍ത്തക സംഘം, പരിസ്ഥിതി സംരക്ഷണ സമിതി എന്നീ സംഘടനകളും ഇതിന്റെ ഭാഗമാണ്.

പരിപാടിക്ക് എന്‍എസ്എസ് ഓഫീസര്‍ പ്രവീണ ടീച്ചര്‍,റോഷ്‌ന ടീച്ചര്‍, ജയ്കിഷ്മാസ്റ്റര്‍ അതോടൊപ്പം പരിസ്ഥിതി സമിതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ അനിരുദ്ധനും മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ ട്രഷര്‍ സംജാദ് എന്നിവരും പങ്കെടുത്തു. സമുദ്രതീര ശുചീകരണത്തിന്റെ പ്രധാന്യത്തെപ്പറ്റി അനിരുദ്ധന്‍ സംസാരിച്ചു. ജയ്കിഷ് മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രവീണ ടീച്ചര്‍, സംജാത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. NSS ഗ്രൂപ്പ് ലീഡര്‍മാരായ അരുണ്‍ജിത്ത്, ഹര്‍ഷ് വിപിന്‍, ആര്യ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!