നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് എസ് ജില്ലാ പഠനശിബിരം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി അകാലപ്പുഴയില്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പഠനശിബിരം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചാലകശക്തിയും തിരുത്തല്‍ വാദികളുമായി പ്രവര്‍ത്തിച്ചത് യുവജന പ്രസ്ഥാനങ്ങളാണ്. എന്നാല്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ യുവജനങ്ങള്‍ ഇത്തരം മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മതസാമൂദായിക സംഘടനകള്‍ക്കും തീവ്രവാദ പ്രസ്ഥാനങ്ങളിലും ആകൃഷ്ടരായി മാറിക്കൊണ്ടിരിക്കുമ്പോള്‍ എന്‍.വൈ.സി പോലുള്ള യുവജനപ്രസ്ഥാനങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ സ്വന്തം പാര്‍ട്ടി സ്വീകരിച്ചാലും അതിനെ ചോദ്യം ചെയ്യാന്‍ യുവാക്കള്‍ മടികാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

എന്‍.വൈ.സി ജില്ലാ ജില്ലാ പ്രസിഡന്റ് യൂസഫ് പുതുപ്പാടി അധ്യക്ഷത വഹിച്ചു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.ആര്‍. സജിത്, മാധ്യമപ്രവര്‍ത്തകന്‍ എം.പി സൂര്യദാസ്, പി.സൂധാകരന്‍, ഒ.രാജന്‍, വിജിത വിനുകുമാര്‍, എം.പി സൂര്യനാരായണന്‍, സി. സത്യചന്ദ്രന്‍, കെ.കെ.ശ്രീഷു, പി.കെ.എം.ബാലകൃഷ്ണന്‍, കെ.ടി.എം കോയ, സി. ജൂലേഷ്, സി.രമേശന്‍, എം.പി.ഷിജിത്ത്, പി.വി.സജിത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!