ബസ്സില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണാഭരണവും, രേഖകളും തിരിച്ചുനല്‍കിയ ജീവനക്കാരെ ആദരിച്ചു.



കൊയിലാണ്ടി: ബസ്സില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണാഭരണവും, രേഖകളും തിരിച്ചുനല്‍കിയ ജീവനക്കാരെ കൊയിലാണ്ടി താലൂക്ക് ബസ്സ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന്‍ സി .ഐ.ടി.യു.ആദരിച്ചു.
വടകര, കൊയിലാണ്ടി റൂട്ടിലോടുന്ന സാരംഗ് ബസ്സ് ജീവനക്കാര്‍ക്കാരായ ഡ്രൈവര്‍ രജീഷ് കാപ്പിരിക്കണ്ടി, കണ്ടക്ടര്‍ അക്ഷയ് എന്നിവര്‍ക്കാണ്കഴിഞ്ഞ ദിവസം സ്വര്‍ണ്ണാഭരണവും, രേഖകളും ലഭിച്ചത്. ഇത് പയ്യോളി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തി യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയും ബസ്സ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ ഉടമയെ രേഖകളും കൈമാറുകയായിരുന്നു.
സി.ഐ.ടി.യു.ഏരിയാ ജോ: സിക്രട്ടറി യു.കെ.പവിത്രന്‍, ബസ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ്സ് യൂണിയന്‍ കൊയിലാണ്ടിഏരിയാ സെക്രട്ടറി. പി.ബിജു രജീഷ്, രാജീവന്‍, സംബന്ധിച്ചു.
















