മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് സംഘടിപ്പിച്ചു



ചേമഞ്ചേരി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് മീറ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. നവകേരളം ജനകീയ ക്യാമ്പയിനിന്റെ പശ്ചാത്തലത്തില്‍ യുവജന സംഘടനകളെ മുന്‍നിര്‍ത്തി കൊണ്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
കര്‍മ്മപരിപാടിയുടെ ലക്ഷ്യങ്ങളെയും പ്രവര്‍ത്തന നടപടികളെയും കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി. അനില്‍കുമാര്‍ സംസാരിച്ചു. ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിനിന്റെ ലോഗോ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ അഷിത പഞ്ചായത്ത് പ്രസിഡന്റ്‌സതി കിഴക്കലിന് നല്‍കിക്കൊണ്ട് പ്രകാശനം നടത്തി. നവ കേരള മിഷന്‍ ആര്‍ പി വൈഷ്ണവി ശുചിത്വ പ്രതിജ്ഞ യോഗത്തില്‍ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി ചെയര്‍മാന്‍ അതുല്യ ബൈജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല .എം, സ്ഥിരം സമിതി അംഗങ്ങളായ സന്ധ്യ ഷിബു, വി കെ അബ്ദുല്‍ ഹാരിസ്, പഞ്ചായത്ത് എച്ച്.ഐ വന്ദന എന്നിവര്‍ സംസാരിച്ചു.
















