ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിച്ച കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി സർട്ടിഫിക്കറ്റ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷകർ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്പോമ അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്റ്റൈപ്പന്റോടുകൂടിയ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് സി-ആപ്റ്റ് മുഖേന ലഭ്യമാക്കും.

പ്രസ്തുത സർട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാർട്ടുമെന്റിൽ ഡിറ്റിപി ഓപ്പറേറ്റർ ഗേഡ്-2, ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-2, പ്ലേറ്റ്‌മേക്കർ ഗ്രേഡ്-2 എന്നീ തസ്തികകളിലേയ്ക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം ലഭിക്കുന്നതിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട്‌ സൈസ് ഫോട്ടോയും സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, പുന്നപുരം. പടിഞ്ഞാറേകോട്ട. തിരുവനന്തപുരം- 695 024 ഫോൺ – 0471 2474720, 0471 2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വെബ്സൈറ്റ്www.captkerala.com 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!