മദർ തെരേസ പുരസ്കാരം ദീപ ബിജുവിന്

മേപ്പയൂർ: “ജൻ അഭിയാൻ സേവ ട്രസ്റ്റ്” മദർ തെരേസയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ദീപ ബിജു അർഹയായി.ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ നിർധനരായ കാൻസർ, കിഡ്നി കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് വിതരണവും, പുതുവസ്ത്ര, ചികിത്സാസഹായ വിതരണവും നടത്തി.

വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരന്മാരെയും സാമൂഹിക പ്രവർത്തകരെയും പുരസ്കാരം നൽകി ആദരിച്ചു. ഷാജി പയ്യോളി സംവിധാനം ചെയ്ത “മിഴിയറിയാതെ” എന്ന മ്യൂസിക്കൽ ആൽബത്തിലെ അഭിനയ മികവിനാണ് മദർ തെരേസയുടെ പേരിലുള്ള പുരസ്കാരത്തിന് ദീപ ബിജു അർഹത നേടിയത്. നിരവധി ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും റിലീസ് ചെയ്യാനിരിക്കുന്ന
സിനിമകളിലും ദീപ ബിജു അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണൽ ഗായിക കൂടിയാണ്. ജില്ലാ റിട്ടയേഡ് സെഷൻസ് ജഡ്ജി കെ. കെ. കൃഷ്ണൻകുട്ടി പൈയമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി രാമദാസ് വേങ്ങേരി അധ്യക്ഷനായി. യു. കെ. സജിനി റിപ്പോർട്ടർ അവതരിപ്പിച്ചു. സുജേന്ദ്രഘോഷ് പള്ളിക്കര, ദിപ ബിജു, സന്തോഷ് കുമാർ പി, സതീഷ് പേരാമ്പ്ര, ശ്രീകല വിജയൻ, ഷാജി പയ്യോളി, എം ജയകുമാരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!