വടകര പുതിയ സ്റ്റാൻഡിനോട് ചേർന്ന് കടയുടെ വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വടകര: വടകര പുതിയ സ്റ്റാൻഡിനോട് ചേർന്ന് കടയുടെ വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ തുണി മുറുക്കിയ നിലയിൽ വഴിയാത്രക്കാരാണ്  മൃതദേഹം കണ്ടത്. കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്ന കൊല്ലം സ്വദേശിയാണ് മരിച്ചതെന്നാണ് പൊലീസ് നിഗമനം.
വടകര ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.  ഫൊറൻസിക് വിരലടയാള വിദഗ്ദർ അടക്കം സ്ഥ​ലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!