ബസ് ജീവനക്കാരുടെ സത്യസന്ധതയില്‍ നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചു കിട്ടി

പയ്യോളി: ബസ് ജീവനക്കാരുടെ സത്യസന്ധതയില്‍ നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചു കിട്ടി. കളഞ്ഞുകിട്ടിയ സ്വര്‍ണമാലയടങ്ങുന്ന പേഴ്‌സ് ഉടമയെ തിരിച്ചേല്‍പിച്ച് ബസ് ജീവനക്കാര്‍ മാതൃകയായി. കൊയിലാണ്ടി -വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എല്‍ 56 വൈ 1125 നമ്പര്‍ സാരംഗ് ബസ് ജീവനക്കാരാണ് മാതൃകയായത്.

ഇന്നലെ വൈകീട്ട് 6.20 നുള്ള ട്രിപ്പില്‍ പയ്യോളി ബസ് സ്റ്റാന്റിലെത്തിയപ്പോഴാണ്, സീറ്റില്‍ മറന്നു വെച്ച നിലയിലുള്ള ലേഡീസ് പേഴ്‌സ്, ജീവനക്കാരായ ഡ്രൈവര്‍ പയ്യോളി കാപ്പിരിക്കാട്ടില്‍ കെ രജീഷ്, കണ്ടക്ടര്‍ അയനിക്കാട് കമ്പിവളപ്പില്‍ കെ വി അക്ഷയ് എന്നിവരുടെ ശ്രദ്ധയില്‍ പെടുന്നത്. പേഴ്‌സ് പരിശോധിച്ചതില്‍ നിന്നും ലഭിച്ച പാസ് ബുക്കിലെ വിവരമനുസരിച്ച് കൊയിലാണ്ടി മീത്തലെ കൊളച്ചം വീട് ഷീനയുടേതാണെന്ന് മനസ്സിലായി.

ഇവരെ വിവരമറിയിച്ചതിന് ശേഷം മൂന്നര പവന്‍ സ്വര്‍ണമാലയടങ്ങിയ പേഴ്‌സ് പയ്യോളി പോലീസില്‍ ഏല്‍പിച്ചു.
ഇന്ന് രാവിലെ 11ന് പയ്യോളി പോലീസ് സ്റ്റേഷനില്‍ വെച്ച് സ്വര്‍ണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് കൈമാറി. എസ് എച്ച് ഒ എ കെ സജീഷ്, എ എസ് ഐ എ കെ ഷൈബു, പി വി ശിവ പ്രകാശന്‍, എം സി രൂപേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!