സീതാറാം യെച്ചൂരിയുടെ കൂടെ അന്ത്യയാത്രയിലുടനീളം സീമ ചിസ്തി


സീതാറാം യെച്ചൂരിയുടെ കൂടെ അന്ത്യയാത്രയിലുടനീളം സീമ ചിസ്തി ഉണ്ടായിരുന്നു. വസന്ത് കുഞ്ചിലെ ആ ചെറിയ വീട്ടില്‍ നിന്ന് പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനിലേക്ക് യെച്ചൂരിയെ കൊണ്ടുപോകുമ്പോള്‍ മൃതദേഹം ചുമന്ന് പുറത്തേക്കിറക്കാന്‍ സഹായിക്കുന്നവരില്‍ സീമയുമുണ്ട്. അന്ത്യയാത്രയിലുടനീളവും മൃതദേഹം എയിംസിന് കൈമാറുന്ന വേളയിലും സീമ യെച്ചൂരിയെ അനുഗമിച്ചു. ജീവിത പങ്കാളിയിലുമുപരി യെച്ചൂരിയുടെ സമര സഖാവ് കൂടിയായി സീമയെ വിശേഷിപ്പിക്കാം.
യെച്ചൂരിയുടെ ആഗ്രഹം പോലെ തന്നെ മൃതദേഹം വൈദ്യപഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയിലെ എകെജി ഭവനില്‍ നിന്നും വന്‍ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസില്‍ എത്തിച്ചത്. പഴയ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന 14 അശോക റോഡിലേക്ക് നടത്തിയ വിലാപയാത്രയെ സിപിഐഎം പിബി അംഗങ്ങളും വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും അടക്കം വന്‍ ജനക്കൂട്ടം അനുഗമിച്ചിരുന്നു.










