കുക്ക്: പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന്


കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള 2 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി സെപ്തംബര്‍ 20 ന് രാവിലെ 10 മണിക്ക് കെഎപി ആറാം ബറ്റാലിയന്‍ വളയം, കല്ലുനിര ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി പ്രതിമാസം പരമാവധി 18,225 രൂപക്കാണ് നിയമനം. അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.

എംടെക് സ്‌പോട്ട് അഡ്മിഷന്‍ 18 വരെ നീട്ടി
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ വിവിധ എംടെക് കോഴ്‌സുകളിലെ ഒഴിവുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 18 വരെ ദീര്‍ഘിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്കകം കോളേജില്‍ എത്തണം. വിവരങ്ങള്‍ക്ക് www.geckkd.ac.in.






