സീറ്റൊഴിവ്
കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (എസ് എസ് എൽ സി) കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം.ഫോൺ: 9072592412, 9072592416 .
ഫാമിലി കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു
തലശ്ശേരി കുടുംബ കോടതിയിലെ കേസുകളിൽ കൗൺസിലിങ് നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ അഡീഷണൽ ഫാമിലി കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നു. പാനലിൽ ഉൾപ്പെടുത്തുന്നതിനായി 1989 ലെ കുടുംബകോടതി (കേരള) ചട്ടങ്ങൾ പ്രകാരം യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ഫാമിലി കൗൺസിലിങിൽ രണ്ട് വർഷത്തിൽ കുറയാത്ത പരിചയം. അപേക്ഷ ബയോഡാറ്റ സഹിതം ജഡ്ജ്, ഫാമിലി കോടതി തലശ്ശേരി എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി സെപ്റ്റംബർ 30.
സ്പോട്ട് പ്രവേശനം
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ 2024-25അധ്യയന വർഷത്തിലെ എം ടെക് അഡ്മിഷൻ സെപ്റ്റംബർ 12, 13 തീയതികളിലായി നടക്കും. രണ്ടാം ഘട്ട അലോട്ട്‌മെന്റിന് ശേഷമുള്ള ഒഴിവുകളിലേക്കുള്ള സ്പോട്ട് പ്രവേശനത്തിന് പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 13 ന് ഉച്ചക്ക് ഒരു മണിക്ക് കോളേജിൽ ഹാജരായി രജിസ്റ്റർ ചെയ്യണം.





