വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സോളാര്‍ സ്ട്രീറ്റ് ലൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു
കൊയിലാണ്ടി: ഗവണ്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ സ്ഥാപിച്ച സോളാര്‍ സ്ട്രീറ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപാട്ട് നിര്‍വഹിച്ചു.
സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ റഹ്‌മത്ത് കെ ടി വി, പി ടി എ പ്രസിഡന്റ് ഷൗക്കത്തലി, പ്രിന്‍സിപ്പല്‍മാരായ ലൈജു, രതീഷ് എസ് വി, ഹെഡ്മിസ്ട്രസ് ദീപ, ബീന എം, കനകരാജ്, പിടിഎ വൈസ് പ്രസിഡന്റ് നാസര്‍, സത്താര്‍ എന്നിവര്‍ സംസാരിച്ചു