അതിഥി അധ്യാപകര്‍ ഇന്റര്‍വ്യൂ 13 ന്

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനായി സെപ്തംബര്‍ 13 ന് രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേര്‍സ് എലിജിബിലിറ്റി ടെസ്റ്റ് (NHTET) പാസായവര്‍ക്ക് മുന്‍ഗണന.

NHTET യോഗ്യത ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. രേഖകള്‍ സഹിതം വെസ്റ്റ്ഹില്ലിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ഹാജരാകണം. വെബ്സൈറ്റ്: www.sihmkerala.com. ഫോണ്‍: 0495-2385861.

അഭിമുഖം 13 ന്

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ PTJLT (അറബിക്) എല്‍പിഎസ് (കാറ്റഗറി നം. 310/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം സെപ്തംബര്‍ 13 ന് പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.

അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത തിയ്യതിയിലും സമയത്തും ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ ഫോാം പി എസ് സി വെബ്‌സൈറ്റ് നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതും ഹാജരാക്കണം. ഫോണ്‍: 0495-2371971.

എഞ്ചിനീയറിംഗ് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 13 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം ഉച്ച ഒരു മണിക്കകം കോളേജില്‍ എത്തണം. വിവരങ്ങള്‍ക്ക് www.geckkd.ac.in.

കെയര്‍ പ്രൊവൈഡര്‍ ഇന്റര്‍വ്യൂ 26 ന്

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് മായനാടിലെ ഗവ. ഭിന്നശേഷി സദനത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നതിനായി സെപ്തംബര്‍ 26 ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എട്ടാംക്ലാസ് പാസായിരിക്കണം.

പരമാവധി പ്രായം 50. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മായനാട്ടെ ഗവ. ഭിന്നശേഷി സദനത്തിൽ എത്തണം. ഈ തസ്തികയില്‍ സ്ത്രീകളെ പരിഗണിക്കുന്നതല്ല. ഫോണ്‍: 0495-2355698.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!