കായിക പരിശീലകന്‍ ഇന്റര്‍വ്യൂ 19 ന്

കായിക പരിശീലകന്‍ ഇന്റര്‍വ്യൂ 19 ന്
കോഴിക്കോട് ജില്ലയിലെ ഫിഷറീസ് സ്‌കൂളുകളായ ജിആര്‍എഫ്ടിഎച്ച്എസ് കൊയിലാണ്ടി, ബേപ്പൂര്‍ സ്‌കൂളുകളിലേക്ക് വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
സംസ്ഥാനതലത്തില്‍ (സീനിയര്‍ വിഭാഗം) ഏതെങ്കിലും ഒരു ഇനത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ/ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തിനായി സംസ്ഥാനതല കളിക്കാരനോ/ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം.
സെപ്തംബര്‍ 19 ന് രാവിലെ 11.30 ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ ആവശ്യമായ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495-2383780.






