ഐഫോണുകളില്‍ പുതിയ IOS 18 അപ്‌ഡേറ്റ് സെപ്റ്റംബര്‍ 16 മുതല്‍
പുതിയ ഐഫോണുകള്‍ എത്തിയതോടെ ഐഒഎസ് 18 ഒഎസ് അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ഐഫോണ്‍ ഉപഭോക്താക്കള്‍. ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പടെ പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 18 എത്തുന്നത്. യൂസര്‍ ഇന്റര്‍ഫേയ്‌സില്‍ പ്രകടമായ മാറ്റങ്ങളും ഉണ്ട്. ഐഫോണ്‍ 15 പ്രോ മാത്രമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുന്ന നിലവില്‍ ഉപയോഗത്തിലുള്ള ഐഫോണ്‍. മറ്റുള്ള പഴയ മോഡലുകളില്‍ പുതിയ ഒഎസ് ലഭിക്കുമെങ്കിലും ആപ്പിള്‍ ഇന്റലിജന്‍സ് ഉണ്ടാവില്ല.
ഐഒഎസ് 18 അപ്‌ഡേറ്റ് എപ്പോള്‍ പുറത്തിറക്കും
താഴെ പറയുന്ന പട്ടികയിലുള്ള ഐഫോണുകളിലെല്ലാം ഐഒഎസ് 18 ലഭിക്കും.
ഐഫോണ്‍ 13
ഐഫോണ്‍ 13 മിനി
ഐഫോണ്‍ 13 പ്രോ
ഐഫോണ്‍ 13 പ്രോ മാക്സ്
ഐഫോണ്‍ 12
ഐഫോണ്‍ 12 മിനി
ഐഫോണ്‍ 12 പ്രോ
ഐഫോണ്‍ 12 പ്രോ മാക്സ്
ഐഫോണ്‍ 11
ഐഫോണ്‍ 11 പ്രോ
ഐഫോണ്‍ 11 പ്രോ മാക്സ്
ഐഫോണ്‍ ടെന്‍ എസ്
ഐഫോണ്‍ ടെന്‍ എസ് മാക്സ്
ഐഫോണ്‍ ടെന്‍ ആര്‍
ഐഫോണ്‍ എസ്ഇ (രണ്ടാം തലമുറ)
ഐഫോണ്‍ എസ്ഇ (മൂന്നാം തലമുറ)