കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു

കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു.  കൊയിലാണ്ടി എക്സൈസ് സ്റ്റേഷനിലെ അസിസ്റ്റൻറ് എക്സൈസ് ഓഫീസർ ബാബു സാർ പ്രിവന്റീവ് ഓഫീസർ ഷൈജു സാർ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.

വിദ്യാർത്ഥികൾക്കിടയിലുള്ള ലഹരി ഉപയോഗത്തിന്റെ പ്രവണത ഇല്ലാതാക്കുന്നതിനും ആവശ്യമായ വിവരങ്ങൾ എക്സൈസ് ഓഫീസുകളിൽ അറിയിക്കുന്നതിനും വേണ്ടി ഒരു ലഹരി വിരുദ്ധ കർമ്മ സേന രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!