കനത്ത മഴയില്‍ അരിക്കുളം ഊരള്ളൂരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു


അരിക്കുളം: കനത്ത മഴയില്‍ അരിക്കുളം ഊരള്ളൂരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു ചെറുവോട്ട് ബാബുവിന്റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. അപകട സമയത്ത് ബാബുവും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ടതോടെ വീട്ടുകാര്‍ ഉണരുകയും ഉടനെ പുറത്തേക്ക് ഇറങ്ങുകയും ചെയ്തതിനാല്‍ ആര്‍ക്കും പരിക്കില്ല.
അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പ്രകാശന്‍, നജീഷ് കുമാര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. വീട്ടുകാരെ തല്‍ക്കാലത്തേക്ക് ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് താമസിക്കാനായി ഒരു വീട് കണ്ടെത്തിയിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ അവിടേക്ക് മാറ്റുമെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം. പ്രകാശന്‍, എന്‍. വി നജീഷ് കുമാര്‍, ആര്‍.ജെ.ഡി. ജില്ല സെക്രട്ടറി ജെ. എന്‍ പ്രേം ഭാസിന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.









