പാലേരി -പാറക്കടവ് പാലം നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയില്‍ പാലേരി പാറക്കടവുള്ള പാലം പുനര്‍നിര്‍മാണോദ്ഘാടനം
പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി , വൈസ് പ്രസിഡന്റ് ടി പി റീന, മെമ്പര്‍മാരായ കെ അഭിജിത്ത്, അബ്ദുല്ല സല്‍മാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി എസ് അജിത്ത് സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍ ബൈജു നന്ദിയും പറഞ്ഞു.
കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയില്‍ പാറക്കടവ് പള്ളിക്കുസമീപം തോടിനുകുറുകെയുള്ള പാലമാണ് പൊളിച്ചുപണിയുന്നത്. 3.59 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിക്കുക. 18 മാസമാണ് നിര്‍മ്മാണകാലാവധി.