ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി,നമ്പ്രത്തുകര,ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നമ്പ്രത്തുകര സംസ്‌കാര പാലിയേറ്റീവ് കെയറില്‍ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ നിര്‍മ്മല ടീച്ചര്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രമ്യ എ.സി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ വല്ലിപ്പടിക്കല്‍ അധ്യക്ഷത വഹിച്ചു.
കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എന്‍ സുനില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനിത ബാബു, വാര്‍ഡ് മെമ്പര്‍മാരായ മോളി , കെ സി രാജന്‍, എച്ച് എം സി അംഗം ശ്രീ കുഞ്ഞിരാമന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ രമ്യ എ. സി ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു. യോഗ ഇന്‍സ്ട്രക്ടര്‍ രമ്യ യോഗ പരിശീലനം നടത്തി. ഡോ. രമ്യ എ സി, ഡോ മിനു ചാക്കോ, ഡോ റസ്മിന , മനോജ് എന്‍ കെ, രേഷ്മ ആര്‍, എന്‍ ശാരിക, രമ്യ പി , ആദിത്യ , അതുല്യ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു














