പോഷകസമിതി മിഷന്‍ ബോധവല്‍ക്കരണക്യാമ്പയിന്‍ സംഘടിപ്പിച്ചു



കൊയിലാണ്ടി : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ,കൊയിലാണ്ടി നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ പോഷകസമിതി മിഷന്‍ ബോധവല്‍ക്കരണക്യാമ്പയിന്‍ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ എ ഇന്ദിര ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അസീസ് അധ്യക്ഷ വഹിച്ചു.
കേരള ജനതയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി പോഷക പ്രാധാന്യമുള്ള വിളകള്‍ സമയബന്ധിതമായി ഉല്പാദിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമാണ് പോഷക സമൃദ്ധി പദ്ധതി ആസൂത്രണം ചെയ്യുന്നത്.
പോഷകസമൃദ്ധി മിഷന്‍ പ്രചരണാര്‍ത്ഥം ആദ്യപടിയായി അംഗനവാടി ജീവനക്കാര്‍ക്ക് ആരോഗ്യവും ആഹാരവും കൃഷിയിലൂടെ എന്ന വിഷയത്തില്‍ ഡോ ബിനു ശങ്കര്‍ ക്ലാസെടുത്തു. കൃഷി ഓഫീസര്‍പി വിദ്യ, എസ് സി പി ഒ അനുരാധ, സതി എന്നിവര്‍ സംസാരിച്ചു














