പേരാമ്പ്ര ബെെപാസ് ഏപ്രിൽ 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

പേരാമ്പ്ര ബെെപാസ് ഏപ്രിൽ 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാ​ഗത സംഘം രൂപീകരിച്ചു. സ്വാ​ഗത സംഘം രൂപീകരണ യോ​ഗം ടി.പി രാമകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.

ബെെപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന കല്ലോട് ഭാ​ഗത്തും കക്കാട് പള്ളിക്ക് സമീപത്തും വെൽമൗത്തിന് വേണ്ടത്ര വിസ്തൃതി ഇല്ലെന്നും അപകടത്തിന് ഇടയാക്കുമെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആർ.ബി.ഡി.സിയുമായി ചർച്ച നടത്തിയിരുന്നു. ബെെപ്പാസിൽ നിന്ന് പേരാമ്പ്ര ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനായി ലിങ്ക് റോഡെന്ന ആവശ്യവും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 16 കോടി 71 ലക്ഷം രൂപയുടെ പ്രൊപ്പോസൽ ആർ.ബി.ഡി.സി മുഖേന കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. അനുഭാവ പൂർവ്വം പരി​ഗണിക്കാമെന്ന് കിഫ്ബി അധികൃതർ ഉറപ്പുനകിയതായും അദ്ദേഹം അറിയിച്ചു.

ടി. പി. രാമകൃഷ്ണൻ എം.എൽ.എയാണ് സ്വാ​ഗത സംഘം ചെയർമാൻ. വെെസ് ചെയർമാന്മാരായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വെെസ് പ്രസിഡന്റ് എം. പി. ശിവാനന്ദൻ, ജില്ലാപഞ്ചായത്തംഗങ്ങൾ, നിയോജക മണ്ഡലത്തിന് കീഴിൽ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെയും തിരഞ്ഞെടുത്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു കൺവീനറും പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി. കെ.  പ്രമോദ് ഖജാൻജിയുമാണ്. കൺവീനർമാരായി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും തിരഞ്ഞെടുത്തു.

ജനപ്രതിനിധകൾ, സിഡിഎസ് ചെയർപേഴ്സൺമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധകൾ ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പരിപാടിയുടെ സു​ഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. വരും ദിവസങ്ങളിൽ വിവിധ സബ് കമ്മിറ്റികളും, പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്വാ​ഗത സംഘവും ചേരാൻ യോ​ഗത്തിൽ ധാരണയായി.

പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ഹാളിൽ നടന്ന യോ​ഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ്, മുൻ എം. എൽ. എ.  കെ. കുഞ്ഞഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മരുതേരി രാജൻ, ചന്ദ്രൻ മാസ്റ്റർ, രാ​ഗേഷ് തറമ്മൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!