ആർദ്ര കേരളം പുരസ്കാരം – അരിക്കുളം ഗ്രാമപഞ്ചായത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം

ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള ആർദ്ര കേരളം പുരസ്ക്കാരം അരിക്കുളം ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി. മൂന്ന് ലക്ഷം രൂപയും പ്രശംസാപത്രവും ആരോഗ്യ മന്ത്രി വീണാ ജോർജിൽ നിന്ന് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ , മെഡിക്കൽ ഓഫീസർ ഡോ. സി.സ്വപ്ന എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജില്ലയിൽ രണ്ടാം സ്ഥാനത്തിനാണ് അരിക്കുളം ഗ്രാമ പഞ്ചായത്ത് അർഹമായത്.

ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക , സ്വാന്തന പരിചരണ പരിപാടികൾ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്ക്കാരം നൽകിയത്. കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡ് തല പ്രവർത്തനങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം തുടങ്ങിയവയും വിലയിരുത്തിയിട്ടാണ് പുരസ്കാരം നിർണയിച്ചത്.

കായകല്പ പുരസ്ക്കാരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും അരിക്കുളം എഫ് എച്ച് .സി യ്ക്ക് ലഭിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റ്‌ കെ.പി രജനി, സ്ഥിരം സമിതി ചെയർമാൻമാരായ എം.പ്രകാശൻ, എൻ.വി. നജിഷ് കുമാർ ,എൻ.എം. ബിനിത, മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!