അന്തര്‍ദേശീയ പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്‍ സെപ്റ്റംബര്‍ 8 മുതല്‍ 18 വരെ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍

കൊയിലാണ്ടി : അന്തര്‍ദേശീയ പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന്‍ സെപ്റ്റംബര്‍ 8 മുതല്‍ 18 വരെ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ നടക്കും. കൊയിലാണ്ടി സ്വദേശി ബാബു കൊളപ്പള്ളിയുടെ പേസ്‌മെന്ററിവാള്‍ ഇന്‍സ്റ്റലേഷന്റെ ആദ്യ പ്രദര്‍ശനം കൂടിയാണ് ഇത്. നൂലിന്റെ കലാസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള കരകൗശല വേലയാണ് പേസ്‌മെന്ററി ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്. രാവിലെ 11 മണി മുതല്‍ വൈകീട്ട് 7 മണിവരെയാണ് പ്രദര്‍ശനം.

രൂപ ടെക്‌സ്‌റ്റൈല്‍സ്, അഭയം ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ഒരുക്കുന്ന പ്രദര്‍ശനത്തോടൊപ്പം കലാവസ്തുക്കളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഭിന്നശേഷി കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചേമഞ്ചേരി അഭയം ചാരിറ്റബിള്‍ സൊസൈറ്റിക്കായി ചെലവഴിക്കും. പ്രദര്‍ശനത്തോടനുബന്ധിച്ച് പേസ്‌മെന്ററി, ഫൈബര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് എന്നീ വിഷയങ്ങളില്‍ സോദാഹരണ ക്ലാസുകളും പ്രഭാഷണങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജപ്പാനീസ് കുമിഹിമോ, ക്രോഷെട്ട്, മക്രാമി, ഹാന്‍ഡ് വീവിങ്ങ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. നൂലും അനുബന്ധ വസ്തുക്കളും കൈത്തറിയും സവിശേഷ മാതൃകയില്‍ കെട്ടിയും മെടഞ്ഞും പിരിച്ചുമുണ്ടാക്കുന്ന വസ്തുക്കള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള ഫാഷന്‍ ഡിസൈനിങ്ങിനും ഹോം ഫര്‍ണിഷിങ്ങിനും മാറ്റ് കൂട്ടൂന്നവയാണ്. പേസ്‌മെന്ററി മേഖലയില്‍ ബാബു കൊളപ്പള്ളിയുടെ നൂതന പരീക്ഷണമാണ് ‘പേസ്‌മെന്ററി വാള്‍ ഇന്‍സ്റ്റലേഷന്‍’.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!